ചെമ്മീൻ റോസ്റ്റ്

_*ചെമ്മീൻ റോസ്റ്റ്‌*_

_ഇന്ന് നാം ചെമ്മീൻ ഉപയോഗിച്ചുള്ള ഒരു വിഭവം ആണ്‌ ഉണ്ടാക്കുന്നത്‌… ചെമ്മീൻ റോസ്റ്റ്‌… ഇത്‌ നമുക്ക്‌ ഉണ്ടാക്കി വച്ചാൽ കുറച്ച്‌ കാലം വരെ ഉപയോഗിക്കാവുന്ന ഒരു ഭക്ഷ്യ വസ്തുവാണ്‌._

_ചെമ്മീൻ എന്ന് പേരുണ്ടെങ്കിലും മീൻ വർഗ്ഗത്തിൽ പെടാത്ത ഒരു ജലജീവിയാണിത്. കൊഞ്ച് എന്നും ഇവ അറിയപ്പെടുന്നു. കേരളത്തിന്‌‍ ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്നം ചെമ്മീനാണ്. ചെമ്മീൻ രണ്ടു തരത്തിൽ ഉണ്ട്, കടലിൽ ജീവിക്കുന്നതും ശുദ്ധജലത്തിൽ(കായൽ) ജീവിക്കുന്നതും. മറ്റ് ജലജീവികളിൽ നിന്ന് ആകാരത്തിൽ വ്യത്യാസമുള്ളവയാണ് ഇവ._

_ചെമ്മീൻ റോസ്റ്റ്‌ ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം_

________________________________

_*ചെമ്മീൻ റോസ്റ്റ്*_

_________________________________

_ഇത് വളരെ വിത്യസ്തമായ ഒരു റോസ്റ്റ് ആണ്. കാരണം ഈ ചെമ്മീൻ റോസ്റ്റ് ഏറെക്കാലം കേടു കൂടാതെ സൂക്ഷിക്കാം._

________________________________

_*ആവശ്യം വേണ്ട സാധനങ്ങൾ*_

________________________________

_ചെമ്മീൻ ഇടത്തരം – 1 കിലോ_

_മുളക് പൊടി – 3 ടേബിൾ സ്പൂൺ_

_മഞ്ഞൾപ്പൊടി – 1 ടേബിൾ സ്പൂൺ_

_ഇഞ്ചി വെളുത്തുള്ളി അരച്ചത് -5 ടേബിൾ സ്പൂൺ_

_കടുക് – 1 ടേബിൾ സ്പൂൺ_

_ഉലുവാ- 1/2 ടേബിൾ സ്പൂൺ_

_ജീരകം – 1 ടേബിൾ സ്പൂൺ_

_തക്കാളി – ഒരെണ്ണം.(വലുത് )_

_വിനിഗർ – 2 ടേബിൾ സ്പൂൺ_

_വെളിച്ചെണ്ണ ആവശ്യത്തിന്_

_ഉപ്പ്_

_________________________________

_*ഉണ്ടാക്കുന്ന വിധം*_

_________________________________

_കഴുകിവൃത്തിയാക്കിയ ചെമ്മീനിൽ ഒരു സ്പൂൺ മുളക് പൊടിയും അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂണും ചേർത്ത് അര മണിക്കൂർ വെക്കുക._

_ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചെമ്മീൻ ഫ്രൈ ചെയ്തടുക്കുക.( 5 മിനിട്ട് മാത്രം ആണ് ചെമ്മീൻ വേകാൻ വേണ്ട സമയം അധികം വെന്താൽ സ്വാഭാവിക സ്വാദ് നഷ്ടപ്പെടും._

_മുകളിൽ പറഞ്ഞ ചേരുവകൾ നന്നായി അരച്ച് ചെമ്മീൻ ഫ്രൈ ചെയ്ത എണ്ണയിൽ നല്ലവണ്ണം തിളപ്പിക്കുക._ _മസാലയുടെ നിറം മാറി എണ്ണതെളിഞ്ഞു തുടങ്ങുമ്പോൾ ഉപ്പ് ചേർത്ത് വീണ്ടും ഫ്രൈ ആക്കുക. അതിലേക്ക് ചെമ്മീൻ ഇടുക.. നന്നായി ഇളക്കി യോജിപ്പിക്കുക.._
_വാങ്ങുന്നതിന് മുമ്പ് വിനാഗർ ചേർത്ത് ഇളക്കുക.._

_തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കുക_

CHINCHU LIJIN